Sree Narayana Association of Philadelphia Inc

മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി

Prayer

Daivadashakam in Malayalam

  • ദൈവമേ! കാത്തുകൊള്‍കങ്ങു
  • കൈവിടാതിങ്ങു ഞങ്ങളേ;
  • നാവികന്‍ നീ ഭവാബ്ധിക്കോ‌-
  • രാവിവന്‍തോണി നിന്‍പദം.
  • ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
  • ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍.
  • നിന്നിടും ദൃക്കുപോലുള്ളം
  • നിന്നിലസ്‌പന്ദമാകണം.
  • അന്നവസ്ത്രാദി മുട്ടാതെ
  • തന്നു രക്ഷിച്ചു ഞങ്ങളെ
  • ധന്യരാക്കുന്ന നീയൊന്നു-
  • തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.
  • ആഴിയും തിരയും കാറ്റും-
  • ആഴവും പോലെ ഞങ്ങളും
  • മായയും നിന്‍ മഹിമയും
  • നീയുമെന്നുള്ളിലാകണം.
  • നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
  • വായതും സൃഷ്ടിജാലവും.
  • നീയല്ലോ ദൈവമേ,സൃഷ്ടി-
  • യ്ക്കുള്ള സാമഗ്രിയായതും.
  • നീയല്ലോ മായയും മായാ-
  • വിയും മായാവിനോദനും
  • നീയല്ലോ മായയെനീക്കി -
  • സ്സായൂജ്യം നല്‍കുമാര്യനും.
  • നീ സത്യം ജ്ഞാനമാനന്ദം
  • നീ തന്നെ വര്‍ത്തമാനവും
  • ഭൂതവും ഭാവിയും വേറ--
  • ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.
  • അകവും പുറവും തിങ്ങും
  • മഹിമാവാര്‍ന്ന നിന്‍ പദം
  • പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
  • ഭഗവാനേ, ജയിയ്ക്കുക.
  • ജയിയ്ക്കുക മഹാദേവ,
  • ദീനവന പരായണാ,
  • ജയിയ്ക്കുക ചിദാനന്ദ,
  • ദയാസിന്ധോ ജയിയ്ക്കുക.
  • ആഴമേറും നിന്‍ മഹസ്സാ-
  • മാഴിയില്‍ ഞങ്ങളാകവേ
  • ആഴണം വാഴണം നിത്യം
  • വാഴണം വാഴണം സുഖം.

Daiva dasakam-English

  • O God, as ever from there keep watch on us here,
  • Never letting to Your hand!
  • You are the Greatest Captain of the mighty steamship
  • On the ocean of change and becoming is Your foot
  • Counting all here, one by one,
  • When all things touched are done with,
  • Then the seeing eye(alone) remains.
  • So let the inner self in You attain its rest
  • Food, clothes, and all else we need
  • You give us unceasingly.
  • Ever saving us, seeing us well provided.
  • Such a one, You, are for us our only Chief.
  • As ocean, wave, wind and depth
  • Let us within see the scheme
  • Of us, nescience,
  • You glory and You.
  • You are the creation, the Creator,
  • And the magical variety of created things,
  • Are You not, O God,
  • Even the substance of creation too.
  • You are Maya,
  • The Agent thereof and its Enjoyer too;
  • You are that Good one also who removes Maya too
  • To grant Unitive state!
  • You are the Existent, the Subsistent and the Supreme
  • You are the Present and the Past,
  • And the Future is none else but you.
  • Even the spoken work, when we consider it, is but You alone.
  • Your state of glory that fills
  • Both inside and outside
  • We for ever praise!
  • Victory be, O God, to you!
  • Victory to you! Great and Radiant One!
  • Ever intent upon saving the needy!
  • Victory to You, perceptual abode of happiness,.
  • Ocean of Mercy, Victory to You!
  • In the ocean of your gloryOf great profundity,
  • Let us all, together, become immersed
  • To dwell therein everlastingly Happiness!.